Section

malabari-logo-mobile

കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിന് ഇനി നഗരസഭാ ഓഫീസുകളില്‍ പോകേണ്ട…..

HIGHLIGHTS : ജനങ്ങള്‍ക്ക് നഗരസഭകളില്‍ പോകാതെ തന്നെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷിക്കാനും പെര്‍മിറ്റ് ലഭ്യമാക്കാനും കഴിയുന്ന ഇന്റലിജന്റ് ബില്‍ഡിംഗ് പെര...

ജനങ്ങള്‍ക്ക് നഗരസഭകളില്‍ പോകാതെ തന്നെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷിക്കാനും പെര്‍മിറ്റ് ലഭ്യമാക്കാനും കഴിയുന്ന ഇന്റലിജന്റ് ബില്‍ഡിംഗ് പെര്‍മിറ്റ് മാനേജ്‌മെന്റ് സംവിധാനം കേരളത്തിലെ എല്ലാ നഗരസഭകളിലേക്കും വ്യാപിപ്പിച്ചു. ഇതോടെ സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളിലും 87 നഗരസഭകളിലും ഐ ബി പി എം എസ് മുഖേന നിര്‍മ്മാണാനുമതി ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു.

2019ലെ പരിഷ്‌കരിച്ച കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്കനുസൃതമായി കൃത്യവും നിയമാനുസൃതവുമായ അപേക്ഷകള്‍ മാത്രം സ്വീകരിക്കുകയും ഒട്ടും കാലതാമസമില്ലാതെ പെര്‍മിറ്റ് അനുവദിക്കാന്‍ കഴിയുന്നതുമായ സംവിധാനമാണ് നിലവില്‍ വരുന്നത്. ഓണ്‍ലൈനായി അപേക്ഷിക്കാനും ഫീസുകള്‍ അടയ്ക്കാനും പെര്‍മിറ്റ് ലഭ്യമാക്കാനും സാധിക്കുന്നതോടെ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പിലേക്ക് എത്തിച്ചേരുകയാണ്.

sameeksha-malabarinews

ഇടുക്കിയിലെ റിസോഴ്‌സ് സെന്റര്‍ ജില്ലയിലെ പഞ്ചായത്തുകളുടെ വിവിധ പരിശീലനങ്ങളും ഗവേഷണങ്ങളും വിശകലനങ്ങളും ഡോക്യുമെന്റേഷനുമൊക്കെ കൂടുതല്‍ എളുപ്പമാക്കുമെന്നും എക്‌സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!