കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പ്രതിഷേധിച്ച് സംഘടന ചുമതലയിലുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദേഹം രാജിക്കാര്യം പ്രഖ്യാപിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

43 വര്‍ഷമായുള്ള കോണ്ഡഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് അനില്‍കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ഡിസിസി പുനഃസംഘടന നടന്ന ശേഷം പരസ്യ പ്രതികരണം നടത്തിയതിന്റെ പേരില്‍ അനില്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.

കെഎസ് യു കോഴിക്കോട് ജില്ലാ ട്രഷറര്‍, ജില്ലാ പ്രസിഡന്റ് , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാ പ്രസിഡനന്റ് തുടങ്ങിയ പദികളും അനില്‍കുമാര്‍ വഹിച്ചിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •