അനില്‍ കുമാര്‍ സിപിഐഎമ്മില്‍: എകെജി സെന്ററിലെത്തി കോടിയേരിയെ കണ്ടു

തിരുവനന്തപുരം: അനില്‍ കുമാര്‍ സിപിഐഎമ്മില്‍. മതേതര-ജാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന രാഷ്ട്രീയ പ്രസ്താനമെന്ന നിലയില്‍ സിപിഐഎമ്മിനോട് യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അനില്‍ കുമാര്‍ പറഞ്ഞത്. സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് ആഗ്രഹമെന്നും അതിനുള്ള സാഹചര്യം സിപിഐഎമ്മില്‍ മാത്രമാണ് ഉള്ളതെന്നുമാണ് അനില്‍ കുമാര്‍ പറഞ്ഞത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് അല്‍പ സമയം മുന്‍പാണ് കോണ്‍ഗ്രസില്‍ നിന്ന് അനില്‍ കുമാര്‍ രാജി പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ എകെജി സെന്ററിലെത്തിയ അനില്‍ കുമാറിനെ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചു. നേരത്തെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പിഎസ് പ്രശാന്തിനൊപ്പം അനില്‍കുമാര്‍ എകെജി സെന്റിറിലെത്തിയത്.

43 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനമാണ് അവസാനിപ്പിക്കുന്നത് നാലാം ക്ലാസ്ില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് രാഷ്ട്രീയമെന്നും നേരത്തെ രാജി പ്രസ്താവിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അനില്‍കുമാര്‍ പറഞ്ഞു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •