മന്ത്രി ഫോണെടുക്കുന്നില്ലെന്ന പരാതിയുമായി ഇടതു എംഎല്‍എ യു.പ്രതിഭ

ആലപ്പുഴ ; സംസ്ഥാനത്തെ ഒരു മന്ത്രി ഫോണെടുക്കുന്നില്ലെന്ന പരാതിയുമായ കായംകുളം എംഎല്‍എ യു.പ്രതിഭ. വിദ്യഭ്യാസ വകുപ്പിന്റെ ഒരു പൊതുപരിപാടിയിലാണ് എംഎല്‍എയുടെ പരസ്യപ്രതികരണം.

മന്ത്രി ശിവന്‍കുട്ടി ഫോണ്‍വിളിച്ചാല്‍ എടുക്കുമെന്ന് പറഞ്ഞുകൊണ്ട് വിളിച്ച പ്രതിഭ പലതവണ വിൡച്ചാലും ഒരു മന്ത്രി ഫോണെടുക്കുന്നില്ലെന്ന് പറഞ്ഞത്. ചില മന്ത്രിമാര്‍ പിന്നീട് തിരിച്ചുവിളിക്കുമെന്നും പ്രതിഭ പറഞ്ഞു.

വ്യക്തപരമായ കാര്യങ്ങള്‍ക്കല്ല തങ്ങള്‍ വിളിക്കുന്നതെന്നും ജനങ്ങളുടെ വിഷയങ്ങള്‍ പറയാനാണ് വിളിക്കുന്നതെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.

എന്നാല്‍ മന്ത്രിയേതെന്ന് വെളിപ്പെടുത്താന്‍ എംഎല്‍എ തയ്യാറായില്ല.

Share news
error: Content is protected !!
Scroll to Top