ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 18 വയസ്സുകാരന്‍ കുഴഞ്ഞുവീണു മരിച്ചു

പൊന്നാനി ; ചങ്ങരംകുളത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര്‍ ചോലയില്‍ കബീറിന്റെ മകന്‍ നിസാമുദ്ദീന്‍(18) ആണ് മരിച്ചത്.

ഇന്ന് രാവിലെ കോഴിക്കര കോര്‍ട്ടില്‍ കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.

ഉടനെ തന്നെ നിസാമുദ്ദീനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട് കൊളത്തറ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

Share news
error: Content is protected !!
Scroll to Top