രക്ഷാപ്രവര്‍ത്തനം വിഫലം; കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു

  തിരുച്ചിറപ്പിള്ളി: നാലരദിവസം പിന്നിട്ട രക്ഷാപ്രവര്‍ത്തനം വിഫലമായി. രണ്ടരവയസുകാരന്‍ സുജില്‍ വില്‍സണ്‍ മരണത്തിന് കീഴടങ്ങി. സമാന്തര കിണര്‍ കുഴിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് കിണറിലൂടെതന്നെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. വീട്ടുകാരുടെ സമ്മതത്തോടെ എയര്‍ലോക്കിങ് സിസ്റ്റം, ബലൂണ്‍ ടെക്‌നോളജി എന്നിവയുപയോഗിച്ച് മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുത്തു.

ജര്‍മന്‍ നിര്‍മിത യന്ത്രം ഉപയോഗിച്ച് പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ കാലാവസ്ഥയും മണ്ണിലെ പാറയും തടസ്സമായി. കുഴല്‍കിണറില്‍ മണ്ണ് വീണ് അടഞ്ഞു പോകാതിരിക്കാന്‍ ഏറെ ശ്രദ്ധയോടെയാണ് കുഴല്‍കിണര്‍ കുഴിക്കല്‍ നടത്തിയിരുന്നത്.

വെള്ളിയാഴ്ച വൈകീട്ടാണ് തിരുച്ചിറപ്പള്ളിക്ക് സമീപം നടുക്കാട്ടുപട്ടിയില്‍ സുജിത്ത് വില്‍സണ്‍ എന്ന രണ്ടു വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. അഞ്ചുവയസ്സുള്ള ഏട്ടനൊപ്പം കളിക്കുന്നതിനിടെയാണ് കുഞ്ഞ് വീണുപോയത്. വെള്ളമില്ലാത്തതിനാല്‍ മണ്ണിട്ട് മൂടിയ ഈ കിണറില്‍ നിന്നും അടുത്തിടെ പെയ്ത കനത്തമഴിയില്‍ മണ്ണൊഴുകി പോവുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top