കുണ്ടൂര്‍: ഒരു പുരുഷായുസ്സ് മഴുവന്‍ വൈജ്ഞാനിക സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ധന്യമാക്കിയ സൂഫിവര്യനും കവിയുമായ തെിന്ത്യയുടെ ഗരീബ് നവാസ് ആശിഖുറസൂല്‍ കുണ്ടൂര്‍ അബ്ദുല്‍ഖാദിര്‍ മുസ്ലിയാരുടെ 14-ാം ഉറൂസ് മുബാറക് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 3 വരെ കുണ്ടൂര്‍ ഗൗസിയ്യയില്‍ നടക്കും. ഉറൂസിനോടനുബന്ധിച്ച് കൊടിയേറ്റം, ബുര്‍ദ വാര്‍ഷികം, അനുസ്മരണ സമ്മേളനം, തിരുനബി പഠനം, സെമിനാര്‍, ഹുബ്ബുറസൂല്‍ സമ്മേളനം, അന്നദാനം എന്നിവ നടക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യും.
വ്യാഴം നാലു മണിക്ക് സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തുതോടെ ഉറൂസ് ആരംഭിക്കും. തുടര്‍ന്ന് സമൂഹ സിയാറത്തും ബുഖാരി ദര്‍സും നടക്കും. 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിക്കും. റാഷിദ് ബുഖാരി കുറ്റ്യാടി മുഖ്യപ്രഭാഷണം നടത്തും. ശേഷം കേരളത്തിലെ പ്രമുഖ ബുര്‍ദ സംഘങ്ങളുടെ നേതൃത്വത്തില്‍ ബുര്‍ദ മജ്ലിസ് നടക്കും.
വെള്ളിയാഴ്ച 1.30 ന് കുഞ്ഞു മഖാം സിയാറത്ത് നടക്കും. 7.00 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. അലി ബാഖവി ആറ്റുപുറം പ്രസംഗിക്കും. അഡ്വക്കറ്റ് ശ്രീധരന്‍ നായര്‍ മുഖ്യാതിഥിയാകും.
ശനിയാഴ്ച രാവിലെ 10.30 ന് ‘തിരുനബി’ പഠന സെഷനില്‍ അബ്ദുല്‍ ബസ്വീര്‍ സഖാഫി പിലാക്കല്‍, കെ.കെ.എം സഅദി കൊട്ടുക്കര, റഷീദ് സഖാഫി കുറ്റ്യാടി, അബ്ദുറഷീദ് സഖാഫി ഏലംകുളം എന്നിവര്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് 7 മണിക്ക് നടക്കുന്ന ‘തിരുനബി’ പഠന സമാപന സെഷനില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പ്രഭാഷണം നടത്തും.
ഞായര്‍ 10:30 ന് നടക്കു മുതഅല്ലിം മീറ്റില്‍ അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല ഉദ്ഘാടനവും അബ്ദുനാസിര്‍ അഹ്സനി ഒളവട്ടൂര്‍ വിഷയാവതരണവും നടത്തും. 2.30 ന് ‘ഔലിയാഇന്റെ സൗഹൃദ ലോകം’ സെമിനാര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി. ജലീല്‍ ഉദ്ഘാടന പ്രഭാഷണം നടത്തും. ഡോ: ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, റഹ്മത്തുള്ള സഖാഫി എളമരം, എം.മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ഡോ: ഫൈസല്‍ അഹ്സനി രണ്ടത്താണി എന്നിവര്‍ സംബന്ധിക്കും. 7 മണിക്ക് നടക്കു സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അശ്ഹര്‍ പത്തനംതിട്ട എന്നിവര്‍ സംസാരിക്കും.
അബൂ ഹനീഫല്‍ ഫൈസി തെന്നല, എന്‍ വി അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, കുഞ്ഞുട്ടി എ ആര്‍ നഗര്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, ബാവ ഹാജി കുണ്ടൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




