Section

malabari-logo-mobile

പഞ്ഞിമിഠായി നിരോധിച്ച് തമിഴ്‌നാട്

HIGHLIGHTS : Tamil Nadu bans cotton candy

ചെന്നൈ: പഞ്ഞിമിഠായി നിരോധിച്ച് തമിഴ്‌നാട്.കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഞ്ഞിമിഠായിയുടെ നിര്‍മാണവും വില്‍പ്പനയും നിരോധിച്ചിരിക്കുന്നത്. നേരത്തെ പുതുച്ചേരിയിലും പഞ്ഞിമിഠായ് നിരോധിച്ചിരുന്നു.

ചെന്നൈയ്ക്ക് സമീപം ഗിണ്ടിയിലെ സര്‍ക്കാര്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തുണികള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിത്തുന്ന കെമിക്കല്‍ ഡൈയായ റോഡിമിന്‍ ബിയുടെ സാന്നിധ്യം പഞ്ഞിമിഠായില്‍ കണ്ടെത്തിയിരുന്നു. റോഡമിന്‍ ബി മനുഷ്യര്‍ക്ക് ഹാനീകരമാണ്. ഭക്ഷ്യസുരക്ഷാ നിയമപ്രാകം റോഡമിന്‍ ബി അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണവും പാക്കിങും ഇറക്കുമതിയും വില്‍പ്പനയും വിതരണവും എല്ലാംതന്നെ കുറ്റകരമാണ്.

sameeksha-malabarinews

നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!