പരപ്പനങ്ങാടി: ചെമ്മാട് ഇംറാന്‍ കണ്ണാശുപത്രിയുടെ സഹായത്തോടെ എക്‌സേഞ്ച് റോഡ് റസിഡന്‍സ് അസോസിയേഷന്‍ (ERRA) സംഘടിപ്പിച്ച കാഴ്ച പരിശോധന ക്യാമ്പ് പുള്ളാടന്‍ അബ്ദുള്ള ഹാജിയുടെ കോമ്പൗണ്ടില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ സീനത്ത് അലി ബാപ്പു ഉദ്ഘാടനം ചെയ്തു.
ERRA പ്രസിഡണ്ട് അഹമ്മദ്കുട്ടി പഞ്ചാരയില്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ സെക്രട്ടറി മോഹന്‍ദാസ് ജോണ്‍ സ്വാഗതവും, CP ഉമ്മര്‍ കുഞ്ഞി നന്ദിയും പറഞ്ഞു. ഇംറാന്‍ കണ്ണാശുപത്രിയുടെ PRO സമീര്‍ സംസാരിച്ചു.
150 പേരാണ് കണ്ണ് പരിശോധനക്കായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഡോക്ടര്‍മാരും ടെക്‌നിഷ്യന്‍മാരുമടങ്ങുന്ന 12 അംഗ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




