യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

വളാഞ്ചേരി: പൈങ്കണ്ണൂര്‍ അബുദാബിപ്പടിയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപകനായ പൈങ്കണ്ണൂര്‍ അബുദാബിപ്പടി ചെകിടന്‍ കുഴിയില്‍ ഫൈസലിനെയാ ണ് പൊലീസ് പിടികൂടിയത്.

ഫൈസലിന്റെ ഭാര്യ കൊപ്പം വിളയൂര്‍ സ്വദേശി സി ടി റംഷീന (33)യെ കഴിഞ്ഞ ആഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ഫൈസലിന് പങ്കുണ്ടെന്ന് ആരോപിച്ച് റംഷീനയുടെ മാതാപിതാക്കള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയി രുന്നു. തിരൂര്‍ ഡിവൈഎസ്പി യുടെ പ്രത്യേക അന്വേഷണ സ്‌ക്വാഡാണ് വെള്ളിയാഴ്ച ഫൈസലിനെ വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top