താലൂക്ക് ദുരന്ത നിവാരണ സേന ജീവന്‍ രക്ഷാ പരിശീലനം നല്‍കുന്നു

താലൂക്ക് ദുരന്ത നിവാരണ സേന (TDRF)) ജീവന്‍ രക്ഷാ പരിശീലനം നല്‍കുന്നു. പരപനങ്ങാടി അയ്യപ്പന്‍ കാവ് ഫിസിയോ തെറാപ്പി സെന്ററില്‍ ഞായറാഴ്ച രാവിലെ 10 മണിക്കാണ് പരിശീലനം നല്‍കുന്നത്. പെട്ടെ
ന്നുണ്ടാകുന്ന അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വേണ്ട പരിശീലനമാണ് നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് താലൂക്ക് ദുരന്ത നിവാരണ സേന ( TDRF)ല്‍ അംഗമാവുകയും ചെയ്യാവുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സന്നദ്ധ സേവനത്തിന് തയ്യാറുള്ളവര്‍ക്ക് ഫയര്‍ഫോഴ്‌സ് ,ആരോഗ്യ വകുപ്പ് ,പോലീസ് ,മൃഗസംരക്ഷണ വകുപ്പ്, ,ഫോറസ്റ്റ് ,എന്നിവരുടെ സഹകരണത്തില്‍ പരിശീലനം നല്‍കും. പതിനെട്ട് കഴിഞ്ഞ സ്ത്രീപുരഷ ഭേദമന്യേ ആര്‍ക്കും ഇതില്‍ ചേരാവുന്നതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക് മുനീര്‍ 94478 17353,മുബശിര്‍ 97472 00222, ജില്ലാ കോഡിനേറ്റര്‍ 9847140677 തുടങ്ങിയ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top