HIGHLIGHTS : Kanjirapalli Amal Jyoti College of Engineering student Shraddha's suicide protest has been called off by the students of the college.
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.
സമരം താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവുമായി നടത്തിയ ചര്‍ച്ചയില്‍ ശ്രദ്ധ സതീശിന്റെ മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഉണ്ടാവുമെന്ന് തീരുമാനമായി. ഹോസ്റ്റല്‍ വാര്‍ഡന്‍ ആയ സിസ്റ്റര്‍ മായയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനുള്ള നടപടിഎടുക്കുമെന്നും കോളേജ് മേനേജ്‌മെന്റ് അറിയിച്ചതായും ഇതിനെ തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.


സമരത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.അന്വേഷണത്തില്‍ എച്.ഒ.ഡി കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
അതെസമയം ശ്രദ്ധ സതീഷിന്റെ മരണത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാഞ്ഞിരപ്പള്ളി എസ്എച്ച്ഒയ്ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ശ്രദ്ധയുടെ അച്ഛന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് കമ്മീഷന് ലഭിച്ചിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു