Section

malabari-logo-mobile

എം.ജി. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

HIGHLIGHTS : M.G. Post Graduate Admission in IHRD Colleges affiliated to the University

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡവലപ്പ്മെന്റിനു (ഐ.എച്ച്.ആർ.ഡി) കീഴിൽ മഹാത്മ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള   കോന്നി (0468-2382280, 8547005074), പുതുപ്പള്ളി (8547005040), കടുത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), മറയൂർ (8547005072), പീരുമേട് (04869-232373, 8547005041), തൊടുപുഴ (04862-257447, 257811, 8547005047),  എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഏഴ് അപ്ലൈഡ് സയൻസ് കോളജുകളിലേക്ക് 2023-24 അധ്യയന വർഷത്തിൽ  ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കോളജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1,000 രൂപ (എസ്.സി,എസ്.ടി 350 രൂപ) രജിസ്ട്രേഷൻ ഫീസ്  ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!