വിവാഹ വിവരം ആരാധകരുമായി പങ്കുവെച്ച് നടന്‍ പ്രഭാസ്. ഏവരും ഉറ്റു നോക്കുന്ന പ്രഭാസിന്റെ അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രമായ ‘ആദി പുരുഷ്’ ന്റെ ട്രൈലര്‍ ലോഞ്ചിനിടയില്‍ ആണ് പ്രഭാസ് ഈ കാര്യം വെളിപ്പെടുത്തിയത്.
വിവാഹം എപ്പോഴാണെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. തിരുപ്പതിയിലെ തിരുമല ക്ഷേത്രത്തില്‍ വെച്ചായിരിക്കും തന്റെ വിവാഹമെന്നാണ് താരം ഇതിന് മറുപടി നല്‍കിയത്. എന്നാല്‍ വധു ആരെണെന്ന വിവരം താരം വെളിപ്പെടുത്തിയിട്ടില്ല.
‘ആദി പുരുഷ്’ ലെ നായികയായ കൃതി സനോണുമായി പ്രഭാസ് ഡെയ്റ്റിങ്ങിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി താരം മുന്നോട്ട് വന്നത്.




