HIGHLIGHTS : Suspect arrested in human trafficking case to Cambodia with promise of jobs
പൊന്നാനി:ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.മേലെ പട്ടാമ്പി കുറുപ്പന്‍ തൊടി നസറുദ്ദീന്‍ ഷാ(32) ആണ് അറസ്റ്റില്‍ ആയത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി നാട്ടിലേക്ക് മടങ്ങവെയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന കംബോഡിയയിലെ കമ്പനിയിലേക്കാണ് ആളുകളെ പ്രതി കടത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. പൊന്നാനി സ്വദേശിയായ എം. ടി. ഇബ്രാഹിം മകന്‍ അജ്മലിന്റെ പരാതിയിലാണ് പ്രതി പിടിയിലായത്.
നിരവധി യുവാക്കള്‍ ഇവരുടെ തട്ടിപ്പിനിരയായത്. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ഇരകളെ സംഘം വലയിലാക്കിയത്.തായ്ലന്‍ഡിലെ പരസ്യ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ തട്ടിപ്പുസംഘം കബളിപ്പിച്ചത്. യുവാക്കള്‍ തായ്ലന്‍ഡിലേക്ക് യാത്ര തിരിച്ചത്. ഇവരില്‍നിന്ന് ഒന്നരലക്ഷം രൂപയും സംഘം കൈപ്പറ്റിയിരുന്നു. എന്നാല്‍ തായ്ലന്‍ഡിനു പകരം കംബോഡിയയിലെ സൈബര്‍ തട്ടിപ്പു കേന്ദ്രത്തിലേക്കാണ് യുവാക്കളെ എത്തിച്ചത് നിരവധി പേരാണ് ഇപ്പോഴും കംബോഡിയയില്‍ കുടുങ്ങി കിടക്കുന്നത്. അജ്മല്‍ ഉള്‍പ്പെടെ തട്ടിപ്പിനിരയായ ചിലര്‍ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തുകയും ചെയ്തിരുന്നു.
ഇരയായവരില്‍ നിന്നും 2000 ഡോളര്‍ വെച്ച് സംഘം കൈക്കലാക്കിയതായാണ് വിവരം. മനുഷ്യക്കടത്ത്, തടവില്‍ പാര്‍പ്പിക്കല്‍, പണത്തിന് വേണ്ടി തട്ടികൊണ്ടുപോകല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പൊന്നാനി പോലീസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്ത് , പൊന്നാനി സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ .യു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ . സജു കുമാര്‍. പി, പ്രശാന്ത് കുമാര്‍ .എസ്.
സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, കൃപേഷ് എന്നിവ അടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു തുടര്‍ന്വേഷണം നടത്തുന്നത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ കേരളത്തിലെ മറ്റു ജില്ലകളിലും പ്രതിക്കെതിരെ സമാനരീതിയിലുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.