HIGHLIGHTS : Armed Forces Flag Day celebrated
മലപ്പുറം:രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ധീര സൈനികര്‍ക്കുള്ള ആദരസൂചകമായും രാജ്യസുരക്ഷയ്ക്കായി സേവനം ചെയ്ത വിമുക്തഭന്മാരെ സ്മരിക്കുന്നതിനും മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ ദേശീയ സായുധസേന പതാകദിനം ആചരിച്ചു.
സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ അസി. കലക്ടര്‍ വി.എം ആര്യ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ കെ.എച്ച് മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. പതാകദിന ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എന്‍.സി.സി കേഡറ്റുകളില്‍ നിന്ന് പതാക സ്വീകരിച്ചുകൊണ്ട് അസി. കലക്ടര്‍ വി.എം ആര്യ നിര്‍വഹിച്ചു.
2023-24 വര്‍ഷത്തില്‍ സായുധസേന പതാകയിലേക്ക് ഏറ്റവും കൂടുതല്‍ തുക സാമാഹരിച്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എന്‍.സി.സി ബറ്റാലിയന്‍, കോ-ഓപ്പറേറ്റിവ് സൊസൈറ്റി ജോയിന്റ് രജിസ്ട്രാര്‍ എന്നീ സ്ഥാപനനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എം.എ ഷൗക്കത്തലി, മനോജ് എന്‍. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.