HIGHLIGHTS : Co-operative College History Association inaugurated
പരപ്പനങ്ങാടി: കോ-ഓപ്പറേറ്റീവ് കോളേജ് ഹിസ്റ്ററി അസോസിയേഷന്‍ ഉദ്ഘാടനം തിരൂരങ്ങാടി താലൂക്ക് തഹസില്‍ദാര്‍ പി. ഒ.സാദിഖ് നിര്‍വഹിച്ചു.
ചടങ്ങില്‍ ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡണ്ട് സഫാദ്.ടി.അധ്യക്ഷത വഹിച്ചു.
കോളേജ് പ്രസിഡന്റ് അഡ്വ. കെ.കെ സൈതലവി, സെക്രട്ടറി. സി.അബ്ദുറഹ്‌മാന്‍കുട്ടി,
ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഹസീന ഇ. ഒ,മാഹന്‍ദാസ് ടി.പി,അബ്ദുല്‍ റസാഖ്,
യൂണിയന്‍ ചെയര്‍മാന്‍ ഷാജഹാന്‍,ജിതേഷ്.ടി, ഷീന.ടി.പി എന്നിവര്‍ സംസാരിച്ചു.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ മുഹമ്മദ് ഹസീബ് .എന്‍ മുഖ്യപ്രഭാഷണം നടത്തി. ഷര്‍ജിന എം.പി മോട്ടിവേഷന്‍ ക്ലാസ് എടുത്തു.
ചടങ്ങില്‍ യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
ക്ലബ്ബ് സെക്രട്ടറി റുക്‌സാന ജാസ്മിന്‍ സ്വാഗതവും ജോയിന്‍ സെക്രട്ടറി ഫസ്‌ന.പി നന്ദിയും പറഞ്ഞു.