
കോഴിക്കോട് : സ്കൂട്ടറിന്റെ എൻജിൻ ഭാഗം മോഷ്ടിച്ച പ്രതി പിടിയിൽ. മഞ്ചേരി മുബാറക് മഹലിൽ സലീമി(47) നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. എടക്കര സ്വദേശിയായ ബിൻഗേഷിന്റെ ഉടമസ്ഥതയിൽ നാലാം ഗേറ്റിന് സമീപം പ്രവർത്തിക്കുന്ന കലിക്കറ്റ് മോട്ടോഴ്സ് എന്ന കടയുടെ മുൻവശത്ത് നന്നാക്കാനായി സൂക്ഷിച്ച സ്കൂട്ടറിൻ്റെ എൻജിൻ ഭാഗങ്ങളാണ മോഷ്‌ടിച്ചത്.
വെള്ളയിൽ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വെള്ളയിൽ സ്റ്റേഷനിലെ എസ്ഐമാരായ ശ്യാം, ശിവദാസൻ, എസ്‌സി പിഒ അനീഷ്, സിപിഒ അനിതാബ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘമാണ് പ്രതിയെകസ്റ്റഡിയിലെടുത്തത്.
2022ൽ ബീച്ചിലെ പോർട്ട് ഗസ്റ്റ്ഹൗസിന്റെ ചുറ്റുമതിലിന്റെ കാസ്റ്റ് അയേൺ ഗ്രിൽ മോഷ്ടിക്കാൻ ശ്രമിച്ചതിനെതിരെ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. കോടതി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




