
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓണപരീക്ഷകള്‍ ഇന്ന് തുടങ്ങും. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ ആരംഭിക്കുന്നത്. എല്‍ പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 26 നും ഹയര്‍ സെക്കന്‍ഡറിയ്ക്ക് 27 നും പരീക്ഷകള്‍ അവസാനിക്കും.
ഈ ദിനങ്ങളില്‍ അവധി പ്രഖ്യാപിക്കേണ്ടി വന്നാല്‍ ആ പരീക്ഷകള്‍ 29 ന് നടത്തും. ഒന്ന്, രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്ക് സമയപരിധിയില്ല. കുട്ടികള്‍ എഴുതിക്കഴിയുന്ന മുറക്ക് പേപ്പറുകള്‍ തിരികെ വാങ്ങും. മറ്റു ക്ലാസുകളില്‍ രണ്ട് മണിക്കൂറാണ് സമയപരിധി. ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




