മുറിയിൽ നിന്ന് പണം മോഷ്ടിച്ചയാൾ പിടിയിൽ

കോഴിക്കോട്: പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന മുറിയിൽ നിന്ന് പണം മോഷ്ടിച്ചയാൾ പിടിയിൽ. ജാർഖണ്ഡ് സ്വദേശി മെൻസറൽ ഷെയ്ഖ് (അജ്‌മൽ-22) ആണ് കസബ പൊലീസിന്റെ പിടിയിലായത്.

വെള്ളിയാഴ്ചയാണ് പാവമണി റോഡിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വത്യാദ് ഏജൻസീസ് പെട്രോൾ പമ്പിലെ ജീവനക്കാരുടെ താമസസ്ഥലത്തെ മുറിയിൽ നിന്ന് 84,132 രൂപ മോഷ്ടിച്ചത്.

പമ്പിലെ മാനേജരുടെ പരാതിയിൽ കസബ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വേങ്ങേരിയിൽ വച്ചാണ് പ്രതി പിടിയിലായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top