
തിരൂർ: അധ്യാപികയുടെ വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടാൻ നീക്കം. തിരൂർ ഫാത്തിമ മാതാ എൽ പി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ നിർമ്മലിന്റെ വാട്ട്സ്ആപ്പ് ഹാക്ക് ചെയ്താണ് പണം തട്ടാൻ ശ്രമം നടന്നത്.
സിസ്റ്ററിന്റെ വാട്‌സ് ആപ്പിൽ നിന്ന് അത്യാവശ്യമായി 45,000 രൂപ ആവശ്യപ്പെട്ട് സന്ദേശം വരുകയായിരുന്നു. ഇതറിഞ്ഞ് തൻ്റെ വാട്‌സ് ആപ്പിലൂടെ തട്ടിപ്പ് നടന്ന വിവരം നൽകാൻ ശ്രമിച്ചെങ്കിലും ഉടൻ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ ഒൺലി അഡ്‌മിൻ ആയി മാറുകയായിരുന്നു.
തുടർന്ന് സഹപ്രവർ ത്തകരെ വിവരം അറിയിച്ചതോടെ അവർ മറ്റുള്ളവരെയും സംഭവം അറിയിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




