സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. കൊച്ചിയില്‍ ഇതിന്റെ ചിത്രീകരണം ആരംഭിച്ചു. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് ‘ഗരുഡന്‍ ‘ എന്നാണ്. നവാഗതനായ അരുണ്‍ വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍.
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം സുരേഷ് ഗോപി -ബിജുമേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രമാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മാജിക്കല്‍ ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. നിയമങ്ങളെ കീറിമുറിച്ചുള്ള അവതരണത്തിലൂടെ ശ്രദ്ധിക്കപ്പെടുന്നതും പുതുമയുള്ളതുമായ സിനിമയായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളിലായി പുറത്ത് വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഈ സിനിമ ബിജുമേനോന്റെയും സുരേഷ് ഗോപിയുടെയും ശക്തമായ തിരിച്ചുവരവായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




