Section

malabari-logo-mobile

സുരേഷ് ഗോപിയുടെ പ്രസ്താവന തളളി സുരേന്ദ്രന്‍

HIGHLIGHTS : Surendran rejects Suresh Gopi's statement

തിരുവനന്തപുരം: എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരിലും തലശ്ശേരിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്നും ഗുരുവായൂരില്‍ കെഎന്‍എ ഖാദര്‍ ജയിക്കണമെന്നും ബിജെപിസ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബിജെപി സംസ്ഥാന നേതൃത്വം.

സുരേഷ് ഗോപിയുടേത് വ്യക്തിപരമായ നിലപാടാണെന്ന് സംസ്ഥാ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. തലശ്ശേരിയില്‍ ബിജെപിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നും മറ്റ് രണ്ട് ഇടങ്ങളില്‍ ആയല്ലോ എന്നും തലശ്ശേരിയില്‍ അതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

sameeksha-malabarinews

തലശ്ശേരിയില്‍ നാമനിര്‍ദേശ പത്രികയുടെ സൂഷ്മ പരിശോധനയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റുകൂടിയായ എന്‍ ഹരിദാസിന്റെ നാമനിര്‍ദേശ പത്രികയായിരുന്നു തള്ളിപ്പോയത്. ഇതില്‍ യുഡിഎഫ് ബിജെപി ധാരണയുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നിലനിന്നുരുന്നു. ഇതിനിടെയാണ് ഷംസീര്‍ ജയിക്കരുതെന്ന് സുരേഷ് ഗോപി പരസ്യമായി പറഞ്ഞിരിക്കുന്നത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിവേദിതയുടെ പത്രിക തളളിപ്പോയ ഗുരുവായൂരില്‍ ബിജെപി,ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.ഈ അവസരത്തിലാണ് കെഎന്‍എ ഖാദറിനെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!