Section

malabari-logo-mobile

ജെല്ലിക്കെട്ടിന് അനുമതി;തിമിഴ് സംസ്‌ക്കാരത്തിന്റെ ഭാഗം;സുപ്രീംകോടതി

HIGHLIGHTS : Supreme Court gave permission to Jallikattu

ദില്ലി: ജെല്ലിക്കെട്ടിന് അനുമതിനല്‍കി സുപ്രീംകോടതി. ഈ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ഇത് തമിഴ് സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി.

sameeksha-malabarinews

തിമിഴ്‌നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ടെന്ന് നിയമസഭ പ്രഖ്യാപിക്കുമ്പോള്‍ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാകില്ലെന്നും നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അതില്‍ തെറ്റുണ്ടെന്ന് കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി.അതെസമയം നിയമത്തില്‍ അനുശാസിക്കുന്ന എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് മാത്രമെ ജെല്ലിക്കെട്ട് നടത്താവൂ എന്നും ഇക്കാര്യം ജില്ലാ മജിസ്‌ട്രേറ്റുമാര്‍ ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

2014 ല്‍ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. ഇതിനെ മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്കെതിരെയായിരുന്നു ഹര്‍ജികള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!