ദില്ലി: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി കോണ്‍ഗ്രസ്. ഡി കെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഡി കെ ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായി തുടരും.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സത്യപ്രതിജ്ഞ.സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനുമൊപ്പം മറ്റുമന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും.
അതെസമയം അധികാരം പങ്കിടുന്ന ഫോര്‍മുലയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തത വരുത്താന്‍ കെ സി വേണുഗോപാല്‍ തയ്യാറായില്ല.




