തിരുവല്ല:നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കവിയൂര്‍ പഴംപള്ളിയിലാണ് സംഭവം.കവിയൂര്‍ ജോര്‍ജുക്കുട്ടിയുടെ കപ്പ കൃഷി ചെയ്യുന്ന പറമ്പിലാണ് കുട്ടിയെ കണ്ടത്തിയത്. പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം.
ഒരു ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്തിയത്.കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വന്നു നോക്കിയ അയല്‍വാസികളാണ് കുട്ടിയെ ആദ്യം കണ്ടത്.ദേഹത്താകെ ചെളി പറ്റിയ രീതിയില്‍ ആയിരുന്നു കുട്ടി.അവര്‍ പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ തിരുവല്ല താലൂക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
കുട്ടിക്ക് പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് അതികൃതര്‍ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ആരാണെന്ന് വ്യക്തമായില്ല. മാതാപിതാക്കള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.




