Section

malabari-logo-mobile

രോഗിയുമായിപോയ ആംബുലന്‍സിന്  തടസ്സം സൃഷ്ടിച്ച കാര്‍ യാത്രികന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

HIGHLIGHTS : The passenger's license was suspended for obstructing the ambulance carrying the patient

കോഴിക്കോട്: രോഗിയിമായി ഹോസ്പിറ്റലിലേക്ക് പോയി കൊണ്ടിരിക്കുന്ന ആംബുലാന്‍സിന് മുന്നില്‍ തടസ്സം സൃഷ്ടിച്ച് കാര്‍ യാത്രികന്‍. വാഹന ഉടമയ്‌ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.കോഴിക്കോട് സ്വദേശി തരുണിനെതിരെയാണ് നടപടി. ഇയാളുടെ ലൈസന്‍സ് മൂന്ന് മാസം സസ്‌പെന്റ് ചെയ്യാനും മെഡിക്കല്‍ കോളേജിലെ പാലിയേറ്റിവ് പരിശീലനം നാലാകാനുമാണ് വിധി വന്നിരിക്കുന്നത്.

ചൊവ്വച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബാലുശ്ശേരി താലൂക് ആശുപത്രിയില്‍ നിന്ന് ഗുരുതരവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് മുന്നിലാണ് ചെലന്നൂര്‍ 7/6 മുതല്‍ കക്കോടി ബൈപ്പാസ് വരെ ഇയാള്‍ തടസ്സം സൃഷ്ട്ടിച്ചത്.

sameeksha-malabarinews

ഹോണ്‍ അടിച്ചിട്ട് മാറിക്കൊടുക്കാതെയും തുടര്‍ച്ചയായി ബ്രേക്ക് പിടിക്കുകയും ചെയ്തു കൊണ്ടാണ് ഇയാള്‍ തടസ്സം സൃഷ്ടിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!