തിരൂര്‍:പൊതു വിപണിയിലെ ഭക്ഷ്യ വസ്തുക്കളുടെ വിലവര്‍ധനവും ദൗര്‍ലഭ്യവും പിടിച്ചു നിര്‍ത്തുന്നതിനായി അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സപ്ലൈകോ വില്‍പ്പനശാലകളുടെ പ്രവര്‍ത്തനത്തിനൊപ്പം അരിവണ്ടി 02-11-2022 മുതല്‍ 6ദിവസത്തേയ്ക്ക് (ഞായര്‍ അവധി )താല്‍ക്കാലികമായി പുന:ക്രമീകരിച്ച് സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും എത്തിച്ചേരുന്നു.
സഞ്ചരിക്കുന്ന അരിവണ്ടിയുടെ തിരൂര്‍ താലൂക്ക്തല ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ അനിതയുടെ അധ്യക്ഷതയില്‍ തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ മാങ്ങാട്ടിരി സപ്ലൈകോ ഡിപ്പോ ഓഫീസ് പരിസരത്ത് വെച്ച് രാവിലെ 9.00മണിക്ക് ഫ്‌ലാഗ് ഓഫ് ചെയ്തു നിര്‍വഹിച്ചു. ചടങ്ങില്‍ സപ്ലൈകോ ഡിപ്പോ മാനേജര്‍ കെ. ശ്രീജ , ജൂനിയര്‍ മാനേജര്‍ ഇന്‍ചാര്‍ജ്,മറ്റു സപ്ലൈകോ ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായി.
സഞ്ചരിക്കുന്ന അരിവണ്ടി വൈരങ്കോട്, പുല്ലൂര്‍, മുറിവഴീക്കല്‍, പറവണ്ണ, ഉണ്ണ്യാല്‍
എന്നീ സ്ഥലങ്ങളില്‍ എത്തിച്ചേരും.




