കൊടും ചൂട്; സംസ്ഥാനം ദുരന്ത പട്ടികയില്‍;സൂര്യാഘാതമേറ്റാല്‍ നഷ്ടപരിഹാരം

തിരുവനന്തപുരം: സംസ്ഥാനം കനത്ത ചൂടിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ശക്തമായ ചൂടിനെ തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങളെ ദുരന്തപട്ടികയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുകയാണ് അധികൃതര്‍.

സൂര്യാഘതം ഒഴിവാക്കാന്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെ വെയിലത്തുള്ള ജോലികള്‍ക്കെല്ലാം തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയിരിക്കുകയാണ് ലേബര്‍ കമ്മീഷണര്‍. സൂര്യാഘാതത്തെ തുടര്‍ന്നും ശക്തമായ വെയില്‍ മൂലവും ഉണ്ടാവുന്ന പൊള്ളലും ദുരന്തങ്ങളുടെ പട്ടികയില്‍പ്പെടുത്തുകയും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.

സൂര്യാഘാതമേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും കാഴ്ച നഷ്ടപ്പെട്ടാല്‍ പരമാവധി രണ്ടുലക്ഷം രൂപവരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ കിടക്കേണ്ടി വന്നാല്‍ 12700 രൂപയും കന്നുകാലികള്‍ ചത്താല്‍ 30,000 രൂപയും വരെ നഷ്ടപരിഹാരം ലഭിക്കും.

Share news
error: Content is protected !!
Scroll to Top