ആണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തു; വത്തിക്കാന്‍ കര്‍ദ്ദിനാള്‍ക്ക് 6 വര്‍ഷം തടവ്

സിഡ്‌നി: ആണ്‍കുട്ടികളെ ലൈംഗീക ചൂണഷത്തിന് വിധേയമാക്കിയ വത്തിക്കാനിലെ കര്‍ദ്ദിനാള്‍ക്ക് 6 വര്‍ഷം തടവ്. വത്തിക്കാനിലെ മുതിര്‍ന്ന ആത്മീയാചാര്യന്‍ ജോര്‍ജ്ജ് പെല്ലിനെയാണ് 22 വര്‍ഷം മുമ്പ് ചെയ്ത കുറ്റത്തിന് ശിക്ഷിച്ചിരിക്കുന്നത്.
സെന്റ് പാട്രിക് കത്തീഡ്രലില്‍ 1996 ലാണ് സംഭവം നടന്നത്.ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള അള്‍ത്താര ബാലന്‍കരെ ജോര്‍ജ്ജ് പെല്‍ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ചൂഷണത്തിന് വിധേയരാക്കുകയായിരുന്നു.

ജോര്‍ജ്ജ് പെല്‍ വത്തിക്കാനിലെ ശക്തനായ മൂന്നാത്തെ കര്‍ദ്ദിനാളായിരുന്നു. വത്തിക്കാന്‍ ട്രഷററും പോപ്പിന്റെ ഉപദേഷ്ടാവുമായിരുന്നു ഇദേഹം. കേസിലുള്‍പ്പെട്ടതോടെ ജോര്‍ജ്ജ് പെല്ലിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു.

കര്‍ദ്ദിനാള്‍ പീഡിപ്പിച്ച കുട്ടികളുടെ ജീവിതത്തെ ഈ പ്രവൃത്തി ഏറെ മേശമായാണ് ബാധിച്ചതെന്ന് ജഡ്ജി വിധി പ്രസ്താവിക്കവെ പറഞ്ഞിരുന്നു.

Related Articles