സിനിമാ നടനായല്ല;സഖാവായാണ് മത്സരിക്കാനിറങ്ങുന്നത്: ഇന്നസെന്റ്

ചാലക്കുടി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിനിമാ നടനായാണെങ്കില്‍ ഇത്തവണ മത്സരിക്കാനിറങ്ങുന്നത് സഖാവായാണെന്ന് ഇന്നസെന്റ്. ചിഹ്നം അരിവാള്‍ ചുറ്റിക ലഭിച്ചതില്‍ താന്‍ ഏറെ അഭിമാനിക്കുന്നതായും സന്തോഷിക്കുന്നതായും ഇന്നസെന്റ് പറഞ്ഞു. കഴിഞ്ഞതവണ താന്‍ മത്സരിച്ചത് കുടം ചിഹ്നത്തിലായിരുന്നു. അന്ന് അരിവാള്‍ ചുറ്റിക നോക്കി താന്‍ വിലപിച്ചിരുന്നതായും അദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ചാലക്കുടിയില്‍ 1750 കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കിയെന്നാവര്‍ത്തിച്ചാണ് ഇന്നസെന്റ് വോട്ട് ചോദിക്കുന്നത്. ലോക്‌സഭയിലേക്കുള്ള തന്റെ രണ്ടാം അങ്കത്തിന് ഏറെ പ്രതിക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് ഇന്നസെന്റ് ഇറങ്ങിയിരിക്കുന്നത്.

2014 ല്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 3,58,440 നേടിയാണ് വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ പി സി ചാക്കോയെ 13,884 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്.

Related Articles