Section

malabari-logo-mobile

സുനന്ദയുടെ മരണം; തരൂരും ഗുലാം നബി ആസാദും ഇടപ്പെട്ടു; യഥാര്‍ത്ഥ വസ്തുതകള്‍ വെളിപ്പെടുത്താതിരിക്കാന്‍ സമര്‍ദ്ദം; ഡോക്ടര്‍

HIGHLIGHTS : ദില്ലി : സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ രംഗത്ത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ യഥാ...

18-sunanda-pushkar-aloneദില്ലി : സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ രംഗത്ത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വരാതിരിക്കാനായി കേന്ദ്ര മന്ത്രിയായിരുന്ന ഗുലാം നബി ആസാദ് ഇടപ്പെട്ടതായി ഡോക്ടര്‍ സുധീര്‍ ഗുപ്ത വെളിപ്പെടുത്തി. കേന്ദ്ര മന്ത്രിമാരായ ആസാദിന്റെയും, തരൂരിന്റെ ഇടപെടല്‍ മൂലം സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയാതിരുന്നതായും ഡോക്ടര്‍ വെളിപ്പെടുത്തുന്നു.

തന്റെ അഭിപ്രായങ്ങള്‍ സീല്‍ ചെയ്ത് സൂക്ഷിക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഡോക്ടര്‍ സുധീര്‍ ഗുപ്ത അനുമതി തേടിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാധീനം ഉപയോഗിച്ചു എന്നതിന് തെളിവായി എയിംസ് ഡയറക്ടര്‍ക്ക് തരൂരയച്ച ഇ മെയില്‍ സന്ദേശത്തിന്റെ പകര്‍പ്പും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് കൈമാറിയിട്ടുണ്ട്. സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന് സുധീര്‍ ഗുപ്ത ഒരു സ്വകാര്യ വെബ് പോര്‍ട്ടലിലാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ജനുവരി 17 നാണ് ദില്ലിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

sameeksha-malabarinews

സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ എയിംസ് ഡയറക്ടറോട് വിശദീകരണം തേടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ദന്‍ വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!