സരിതഎസ് നായര്‍ക്ക് നേരെ ആക്രമണം; കാറിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്തു

saritha-mos_031114041640കൊച്ചി: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് നേരെ ആക്രമണം. സരിത സഞ്ചരിച്ച കാറിന് നേരെ മറ്റൊരു കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഹെക്കോടതി ജംഗ്ഷനില്‍ നിന്നും ചേരനെല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സരിതയുടെ കാറിന്റെ മുന്‍ഗ്ലാസ് ആക്രമികള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു.

കോതാട് ഭാഗത്ത് വെച്ച് സരിതയുടെ കാര്‍ ടാറ്റാസുമോയിലെത്തിയ നാലംഗ സംഘം അടിച്ച് തകര്‍ക്കുകയായിരുന്നു. ആക്രമികളിലൊരാള്‍ ഇറങ്ങി വന്ന് കാറിന്റെ ഡോര്‍ വലിച്ച് തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ആക്രമികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് സരിത പോലീസില്‍ വിവരമറിയിക്കുകയും ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്തിനി, ആലുവ ഡിവൈഎസ്പി സനല്‍കുമാര്‍, പറവൂര്‍ സിഐ വിജയന്‍, തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് സരിതയെ വരാപുഴ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

സരിതയുടെ പരാതി പ്രകാരം 4 പേര്‍ക്കെതിരെ കേസെടുത്തു.

Share news
error: Content is protected !!
Scroll to Top