സബ്‌സിഡി സിലിണ്ടറിന്റെ വര്‍ദ്ധിപ്പിച്ച തുക പിന്‍വലിച്ചു

LPGASകൊച്ചി : കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ച സബ്‌സിഡി സിലിണ്ടറുകളുടെ വില പിന്‍വലിച്ചു. പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചതിന് തൊട്ടു പിറകെയാണ് പാചക വാതകത്തിന്റെ വിലയും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. വിലവര്‍ദ്ധനവിനെ തുടര്‍ന്നുണ്ടായ വ്യാപക പ്രതിഷേധത്തിനൊടുവിലാണ് വര്‍ദ്ധിപ്പിച്ച വില പിന്‍വലിക്കാന്‍ തീരുമാനമായത്.

നാല് രൂപയാണ് ഇന്നലെ വര്‍ദ്ധിപ്പിച്ചിരുന്നത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വില 16.50 രൂപ കൂട്ടിയത് പിന്‍വലിച്ചിട്ടില്ല. അതേസമയം ഇതുസംബന്ധിച്ച സര്‍ക്കുലര്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വിതരണക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കുലര്‍ ലഭിക്കുന്നതോടെ കൂട്ടിയ വില അടുത്ത ബില്ലില്‍ കുറച്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് പാചക വാതകം വാങ്ങുന്നവര്‍ക്ക് നാല് രൂപ നല്‍കേണ്ടി വരുമെന്നും അടുത്ത തവണ ഈ തുക കുറച്ച് കൊടുക്കും.

Share news
error: Content is protected !!
Scroll to Top