സെന്‍സെക്‌സില്‍ റെക്കോര്‍ഡ് മുന്നേറ്റം

BSE-Sensex-slid6742മുംബൈ: ഓഹരിവിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം. വ്യാപാരം തുടങ്ങിയതിന് തൊട്ടു പിന്നാലെ സെസെക്‌സ് 216.52 പോയിന്റ് ഉയര്‍ന്ന് 25,732.87 ല്‍ എത്തി. നിഫ്റ്റിയിലും മുന്നേറ്റമുണ്ടായി. 59.55 പോയിന്റ് ഉയര്‍ന്ന് നിഫ്റ്റി 7,694.25 ല്‍ എത്തി. മെറ്റല്‍, റിയാലിറ്റി, ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍ ഓഹരി തുടങ്ങിയവയിലാണ് ബുധനാഴ്ച മുന്നേറ്റമുണ്ടായത്.

ജൂണ്‍ 11 ന് സെന്‍സെക്‌സ് 25,725.12 ല്‍ എത്തിയിരുന്ന സെന്‍സെക്‌സ് റെക്കോര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ശക്തമായ തീരുമാനങ്ങള്‍ കേന്ദ്ര ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ധനമന്ത്രിയുടെ ഈ പ്രസ്താവനയാകാം റെക്കോര്‍ഡ് മുന്നേറ്റത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.

Share news
error: Content is protected !!
Scroll to Top