എഡിറ്റ് ചെയ്യാത്ത രംഗങ്ങള്‍ പുറത്ത്; സന്തോഷ് പണ്ഡിറ്റിന് പണികിട്ടി

Songs from Movie Kalidasan Kavitha Ezhuthukayanu Movie Santhosh Pandit (1)ചിത്രീകരണസമയത്ത് ക്യാമറാക്രൂവിലെ ആരോ പകര്‍ത്തിയ നായികയുമൊത്ത് ഇഴുകി അഭിനയിക്കുന്ന രംഗങ്ങള്‍ യൂട്യൂബിലൂടെ പുറത്ത് വന്നത് സന്തോഷ് പണ്ഡിറ്റിന് പണിയായി. റിലീസ് ചെയ്യാനിരിക്കുന്ന തന്റെ കാളിദാസന്‍ കവിതയെഴുതുകയാണെന്ന ചിത്രത്തിന്റെ ചിത്രീകരണ ദൃശ്യങ്ങള്‍ യൂ ട്യൂബിലൂടെ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുകയാണ്. രംഗങ്ങളില്‍ പണ്ഡിറ്റ് അതിരു കടക്കുന്നുണ്ടോ എന്ന സംശയം തോന്നിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഈ വീഡിയോ ഇതിനകം 60,000 ത്തോളം പേര്‍ കണ്ടു കഴിഞ്ഞു. വീഡിയോ കാണുന്നവര്‍ സന്തോഷ് പണ്ഡിറ്റിനെതിരെ കൊലവിളി നടത്തുകയാണ്. ഇതോടെയാണ് സന്തോഷ് പണ്ഡിറ്റ് വീഡിയോക്കെതിരെ ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രതികരിച്ചിരിക്കുന്നത്. വാളിലെ പ്രതികരണമിങ്ങനെ സുഹൃത്തുക്കളെ….. കുറച്ചു നാളായി യൂട്യൂബില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ……. ഞാനും ഒരു നായികയും ഒന്നു ചേര്‍ന്ന് അഭിനയിക്കുന്ന ഗ്രീന്‍ സ്‌ക്രീന്‍ ഷോട്ടുകളാണ് അതില്‍ ഉള്ളത്. ക്യാമറ ക്രൂവിലുള്ള ആരോ അറിയാതെ എടുത്ത് തെറ്റിദ്ധരിപ്പിക്കും വിധം യൂ ട്യൂബില്‍ ചെയ്യുക ആയിരുന്നു. അതിന്റെ യഥാര്‍ത്ഥ ഔട്ട്പുട്ട് ഒന്ന് കണ്ടു നോക്കൂ………

ഇതിന് താഴെയായി ഈ ചിത്രത്തിലെ എഡിറ്റ് ചെയ്ത ഗാനരംഗത്തിന്റെ യൂ ട്യൂബ് ക്ലിപ്പും പണ്ഡിറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

കാളിദാസന്‍ കവിതയെഴുതുന്നു എന്ന ചിത്രത്തില്‍ അഭിനയവും, സംവിധാനവുമടക്കം 18 ജോലികളാണ് പണ്ഡിറ്റ് ഒറ്റക്ക് ചെയ്തിരിക്കുന്നത്. പതിവുപോലെ 8 നായികമാരും, 8 പാട്ടും, 8 സ്റ്റണ്ട് രംഗങ്ങളും ഉള്ള ഈ ചിത്രം 8 നിലയില്‍ ‘വിജയിക്കുമെന്നാണ്’ പണ്ഡിറ്റിന്റെയും ആരാധകരുടെയും പ്രതീക്ഷ. പതിവില്‍ നിന്ന് കുറച്ച് കൂടി മസാല ചേരുവയും ചേര്‍ത്താണ് ഇത്തവണ ചിത്രം പുറത്തിറക്കുന്നത് എന്നാണ് അണിയറ സംസാരം. ആദ്യ ചിത്രമായ കൃഷ്ണനും രാധക്കും ലഭിച്ച നെഗറ്റീവ് പബ്ലിസിറ്റി പുതിയ ചിത്രത്തിനും വീണ് കിട്ടുമോ എന്ന പ്രതീക്ഷയിലാണ് പണ്ഡിറ്റ്.

Share news
error: Content is protected !!
Scroll to Top