വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വള്ളിക്കുന്ന് സ്വദേശി മരിച്ചു

vallikkunnil niryathanaya sahadevanവള്ളിക്കുന്ന്: ചെട്ടിപ്പടിയില്‍ വെച്ച് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വള്ളിക്കുന്ന് സ്വദേശി മരിച്ചു. അത്താണിക്കല്‍ സി.ബി ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ കുണ്ടനാരി വേലായുധന്റെ മകന്‍ സഹദേവന്‍ (50) ആണ് മരിച്ചത്.

കഴിഞ്ഞ ജൂണ്‍ 24 ന് രാത്രി സഹദേവന്‍ സഞ്ചരിച്ചിരുന്ന ബൈക്കും, കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ സഹദേവന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

ഭാര്യ പാര്‍വ്വതി, മക്കള്‍ : വര്‍ഷ (സി.ബി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി, ജിഷ്ണു (അത്താണിക്കല്‍ സാന്ദീപനി വിദ്യാനികേതന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥ)ി. സഹോദരങ്ങള്‍ : സുന്ദരന്‍, സദാനന്ദന്‍, സാജന്‍, സരസു, സുജാത, പരേതനായ സോമന്‍.
സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 12 ന് വീട്ട് വളപ്പില്‍.

 

Share news
error: Content is protected !!
Scroll to Top