ഡി മരിയ അര്‍ജന്റീനയെ സ്വിസ് പ്രതിരോധകോട്ടയില്‍ നിന്ന് രക്ഷിച്ചു

argentina-winsപ്രതിഭാധനനായ ഒരു നായകന്റെ കരുത്തില്‍ അര്‍ജന്റീന തലയുയര്‍ത്തി ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക്. കളിയുടെ അധികസമയത്തെ അവസാനമിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളാണ് ക്രളിയുടെ 119 മിനുട്ടുവരെ
പതിരോധക്കോട്ടക്കെട്ടിയ സ്വിറ്റ്‌സര്‍ലാന്‍ഡിനെ തോല്‍പ്പിച്ചുകളഞ്ഞത്. മെസ്സിയുടെ മനോഹരമായ പാസ്സ് ഡി മരിയ പോസ്റ്റിലേക്ക് വിദഗ്ദമായി അടിച്ചിടുകയായിരുന്നു.
പിന്നീട് അധികസമയത്തിന്റെ ഇഞ്ചുറി ടൈമില്‍ സ്വിസിന്റെ സൊമാലി തൊടുത്ത ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടി തിരകെ കാലില്‍ തട്ടി പുറത്തുപോയതോടെ അവരുടെ അവസാന പ്രതീക്ഷയും പൊലിയുകയായിരുന്നു.

കളിയില്‍ ഇരുടീമുകളും ജയത്തിനായി മികച്ച പോരാട്ടമാണ് നടത്തിയത് കളിയുടെ ആദ്യപകുതിയില്‍ സ്വിറ്റ്സ്രര്‍ലാന്ഡ് പ്രതിരോധം ശക്തമാക്കിയതോടെ അര്‍ജന്റീനയ്ക്ക് മികച്ച അവസരങ്ങളൊന്നും ലഭിച്ചില്ല

 

Share news
error: Content is protected !!
Scroll to Top