Section

malabari-logo-mobile

പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍

HIGHLIGHTS : കണ്ണൂര്‍: മുഖ്യമന്ത്രി പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് കെ. സുധാകരന്‍. മത്സരിക്കണമെന്ന കെപിസിസി നേതൃത്വമടക്കം ആവിശ്യപ്പെട്ടങ്ങിലും സുധാകരന്‍ തയ...

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് കെ. സുധാകരന്‍. മത്സരിക്കണമെന്ന കെപിസിസി നേതൃത്വമടക്കം ആവിശ്യപ്പെട്ടങ്ങിലും സുധാകരന്‍ തയ്യാറായില്ല. മത്സരിക്കരുതെന്ന് ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ ആവിശ്യപ്പെട്ടതായാണ് സുധാകരന്‍ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം.
കോണ്‍ഗ്രസ് ജില്ലാ നേതാവായ സി.രഘുനാഥനായിരിക്കും ഇനി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുക എന്നാണ് റിപ്പോര്‍ട്ട്. കെപിസിസി ഈ പേര് ഹൈക്കമാന്റിന് കൈമാറിയതായാണ് വിവരം.

മുഖ്യമന്ത്രിക്കെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥിയാകും രംഗത്തിറക്കുക എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ ഇന്ന് രാവിലെയും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ തയ്യാറാകുന്നില്ലെന്നത് യുഡിഎഫിന് തിരിച്ചടിയാണ്. കനത്ത പരാജയം നേരിടേണ്ടിവരുമെന്ന മണ്ഡലത്തില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകളാണ് മത്സരത്തില്‍ നിന്നും നേതാക്കളെ പിന്തിരിപ്പിക്കുന്നത് എന്നാണ് സൂചന.
മുഖ്യമന്ത്രിക്കെതിരെ ബിജെപി മത്സരിപ്പിക്കുന്നത് മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭനെയാണ്.

sameeksha-malabarinews

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ 24 മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെ മുഖ്യമന്ത്രിക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഇതുവരെ സാധിക്കാത്തതെ കടുത്ത വിഷമമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടാക്കിയിരിക്കുന്നത്.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ 24 മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെ മുഖ്യമന്ത്രിക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഇതുവരെ സാധിക്കാത്തതെ കടുത്ത വിഷമമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടാക്കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!