കിണറ്റില്‍ വീണ 10 വയസ്സുകാരനെ രക്ഷിച്ച് വിജീഷ് മാതൃകയായി

പരപ്പനങ്ങാടി: കാല്‍തെറ്റി കിണറില്‍ വീണ 10 വയസ്സുകാരനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തി യുവാവ് മാതൃകയായി. ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കൂട്ടുകാരൊടുപ്പം പാലത്തിങ്ങല്‍ പുറ്റാട്ടുതറയില്‍ ചൂണ്ടയിടാന്‍ പോയ നെച്ചിയില്‍ അഷറഫിന്റെ മകന്‍ മുസ്താക്ക്(10) കാല്‍ തെന്നെ സമീപത്തെ ആള്‍മറയില്ലാത്ത കിണറില്‍ വീണു പോവുകയായിരുന്നു.

ഇതുകണ്ട് ഒപ്പമുള്ള കുട്ടികള്‍ കരഞ്ഞ് ബഹളം വെച്ചതോടെ സമീപത്തെ വീട്ടിലുണ്ടായിരുന്ന അച്ചംമ്പാട്ട് വിജീഷ് ഓടി വന്ന് കിണറിലേക്ക് എടുത്തുചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. നല്ലവെള്ളമുണ്ടായിരുന്ന കിണറില്‍ നിന്ന് ഏറെ പണിപ്പെട്ട് സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് കുട്ടിയെ പുറത്തെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു.

മുപ്പത്തഞ്ചുകാരനായ വിജീഷ് നിര്‍മ്മാണ തൊഴിലാളിയാണ്.

 

Share news
error: Content is protected !!
Scroll to Top