സുഡാനി ഫ്രം നൈജീരിയ നിര്‍മ്മാതകള്‍ക്കെതിരെ ആരോപണവുമായി സാമുവല്‍ റോബിന്‍സണ്‍

പ്രേക്ഷകരില്‍ നിന്ന് വന്‍ സ്വീകാര്യത ലഭിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ശക്തമായ ആരോപണവുമായി ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ രംഗത്ത്. മലയാളത്തില്‍ പുതുമുഖങ്ങള്‍ക്ക് 10 മുതല്‍ 20 ലക്ഷം വരെ പ്രതിഫലം ലഭിക്കുമ്പോള്‍ തനിക്ക് കിട്ടിയത് അഞ്ച് ലക്ഷത്തില്‍ താഴെ മാതരം മാണെന്ന് റോബിന്‍സണ്‍ വ്യക്തമാക്കുന്നു.

തന്റെ ഫേസ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിത്രം ഹിറ്റായാല്‍ മികച്ച പ്രതിഫലം നല്‍കാമെന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നിര്‍മ്മാതാക്കള്‍ പറഞ്ഞതായും എന്നാല്‍ ഇപ്പോള്‍ അത് പാലിച്ചില്ലെന്നും പറയുന്നു. ഇത് വംശീയമായ വിവേചനം തന്നെയാണെന്ന് സാമുവല്‍ ആവര്‍ത്തിക്കുന്നു.

Share news
error: Content is protected !!
Scroll to Top