Section

malabari-logo-mobile

ബഹ്‌റൈനില്‍ പ്രവാസികളുടെ ലൈസന്‍സ് കാലാവധി 2 വര്‍ഷമാക്കും

HIGHLIGHTS : മനാമ: ബഹ്‌റൈനിലെ പ്രവാസികളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള കാലാവധി രണ്ടുവര്‍ഷവും കൂടുമ്പോഴാക്കുന്നു. ഈ ഭേദഗതി വരുന്നാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക...

മനാമ: ബഹ്‌റൈനിലെ പ്രവാസികളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള കാലാവധി രണ്ടുവര്‍ഷവും കൂടുമ്പോഴാക്കുന്നു. ഈ ഭേദഗതി വരുന്നാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കും. ഡ്രൈവിംഗ് ലൈസന്‍സിന്റെ പുതുക്കല്‍ വാഹന ഉടമ്പടി കരാര്‍ തുടങ്ങി നിരവധി സര്‍വീസുകളുടെ കാലാവധി രണ്ടുവര്‍ഷമാക്കാനാണ് വാഹനവകുപ്പിന്റെ നിര്‍ദേശം. ഇപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അഞ്ചുവര്‍ഷമാണ്.

രാജ്യത്ത് നിയമവിധേയമല്ലാതെ പല വിദേശികളും ഗതാഗത മേഖലയില്‍ ജോലി ചെയ്തുവരുന്നതായി ആക്ഷേപമുണ്ട്. അറുപതിനായിരത്തിലധികം ജോലിക്കാര്‍ ഇത്തരത്തില്‍ അഞ്ചുവര്‍ഷത്തെ കാലാവധിയുള്ള ലൈസന്‍സ് കൈവശം വച്ചിട്ടുണ്ടെന്ന് പാര്‍ലിമെന്റ് അംഗമായിരുന്ന ജാലാല്‍ ഖാദിം നേരത്തെ ആരോപിച്ചിരുന്നു.

sameeksha-malabarinews

പുതിയ നിര്‍ദേശ പ്രകാരം പ്രവാസികളുടെ റസിഡന്‍സി പെര്‍മിറ്റുമായി ഡ്രൈവിംഗ് ലൈസന്‍സ് ലിങ്ക് ചെയ്യാനും തീരുമാനമുണ്ട്. മൂന്ന് ലക്ഷത്തില്‍ പരം പ്രവാസികള്‍ക്ക് ബഹ്‌റൈന്‍ ലൈസന്‍സ് ഉണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!