സമൂഹ മാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം;ബഹ്‌റൈനില്‍ അഞ്ച് യുവാക്കള്‍ അറിസ്റ്റില്‍

മനാമ: സോഷ്യല്‍ മീഡിയയിലൂടെ മോശമായ പരാമര്‍ശം നടത്തിയതിന് അഞ്ച് യുവാക്കള്‍ അറസ്റ്റിലായി. യുവാക്കള്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്തവരില്‍ മൂന്ന് പേര്‍ ഗവണ്‍മെന്റ് ജീവനക്കാരും ഒരാള്‍ പ്രൈവറ്റ് മേഖലയില്‍ ജോലിചെയ്യുന്നയാളും മറ്റേയാള്‍ തൊഴില്‍ രഹിതനുമാണ്.

ആഭ്യന്തര വകുപ്പിലെ ആന്റി കറപ്ഷന്‍ ഡയറക്ടര്‍ ജനറലും സാമ്പത്തിക ഇലക്ട്രോക്ക് സെക്യൂരിറ്റി വിഭാഗവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതെസമയം പിടിയിലായ പ്രതികളെ കുറിച്ച് മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Share news
error: Content is protected !!
Scroll to Top