ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത

ദോഹ: രാജ്യത്ത് ശക്തമായ പൊടിക്കാറ്റടിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റടിക്കുന്നത് ചൊവ്വാഴ്ച വരെ തുടരും. ഈ ദിവസങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും തിരമാലകള്‍ എട്ട് മുതല്‍ പത്ത് അടിവരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കാലാവസ്ഥ അറിയിപ്പുകള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ് പേജുകളിലൂടെ ലഭ്യകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ കാഴ്ചക്കുറവും അനുഭവപ്പെടും അതുകൊണ്ടുതന്നെ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top