നല്ല രീതിയിൽ പഠിപ്പിക്കുന്ന സ്കൂളുകളിൽ മാത്രമേ കുട്ടികളെ പറഞ്ഞയക്കു.എം.എൽ.എ

വള്ളിക്കുന്ന്:മികച്ച രീതിയിൽ പഠിപ്പിക്കുന്ന പൊതുവിദ്യാലയങ്ങളിൽ മാത്രമേ രക്ഷിതാക്കൾ കുട്ടികളെ പറഞ്ഞയക്കു എന്ന് പി.അബ്ദുൽ ഹമീദ് എം.എൽ.എ..വള്ളിക്കുന്ന് ഗവ.എൽ.പി.സ്കൂളിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഠനത്തിൽ മാത്രമല്ല കായിക മേഖലയിൽ ഉൾപെടെ അവരുടെ കഴിവുകൾ വളർത്തിയെടുക്കാൻ അധ്യാപകർ സമയം കണ്ടെത്തണമെന്നും എൽ.എൽ.എ പറഞ്ഞു
വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എൻ.ശോഭന അധ്യക്ഷത വഹിച്ചു. പി.ഐ.ബാലഗംഗാധരൻ,സി.എം.കരുണാ കരൻ,പി.പി.ബാവ,കെ.പി.വിജയകുമാർ, ഉഷാറാണി,ഗംഗാധരൻ വൈദ്യർ,പ്രേമൻ തേറാണി,കെ.റീന,ടി.കെ വിജയൻ,പ്രധാനാധ്യാപിക സി.കൃഷ്ണകുമാരിപി.ടി.എ.പ്രസിഡന്റ് എ.കനകേഷ്,,കെ.ആയിഷ ഫിദ എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

Share news
error: Content is protected !!
Scroll to Top