52000 പാര്‍പ്പിടങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു : പ്രവാസികള്‍ കുവൈത്ത് കൂട്ടത്തോടെ വിടുന്നുവോ?

കുവൈത്ത് സിറ്റി : രാജ്യത്ത് 15 ശതമാനം റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റുകളും ഒഴിഞ്ഞുകിടക്കുന്നുവെന്ന സര്‍വ്വേ റിപ്പോര്‍ട്ട്. കുവൈത്ത് റിയല്‍എസ്‌റ്റേറ്റ് അസോസിയേഷന്‍ ഒരു അനാലിസിസ് ഗ്രൂപ്പിന്റെ സഹായത്തോടെ നടത്തിയ സര്‍വ്വേയിലാണ് രാജ്യത്ത് മുന്ന് ലക്ഷത്തി എഴുപത്തിഒന്നായിരം ഫ്‌ളാറ്റുകളില്‍ അന്‍പത്തിരണ്ടായിരവും കാലിയാണെന്ന് കണ്ടെത്തിയത്.

നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധനയും, ശമ്പളവര്‍ദ്ധനയില്ലാത്തതും പ്രവാസികളെ കുടുംബത്തോടെ രാജ്യത്ത് നില്‍ക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു എന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്.

അടുത്ത വേനലില്‍ കൂടതല്‍ ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞുപോകുമെന്നും കരുതപ്പെടുന്നു. ഈ ഒഴിഞ്ഞുപോക്ക് കെട്ടിടങ്ങളുടെ ഉടമസ്ഥര്‍ക്ക് വാടക നിലിവിലള്ളതില്‍ നിന്നും കുറക്കേണ്ടിവരുമെന്നും കരുതപ്പെടുന്നു.

Share news
error: Content is protected !!
Scroll to Top