മസ്‌ക്കറ്റ് : സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഫോണിലൂടെ വിളിച്ചുപറഞ്ഞ് പണം തട്ടിയെടുക്കുന്ന സംഘത്തെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ്‌ചെയ്തു. പ്രവാസികളായ 6 പേരാണ് പിടിയിലായത്. ഇവര്‍ ഏഷ്യന്‍ വംശജരാണ് ഇവരില്‍ നിന്ന് നിരവധി മൊബൈലുകളും, സിംകാര്‍ഡുകളും, കമ്പ്യുട്ടര്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഏത് രാജ്യക്കാരിണിവര്‍ എന്ന വിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല
സംഭവത്തെ പറ്റി ഒമാന്‍ പോലീസ് പറയുന്നതിങ്ങനെ. ഈ സംഘം ആദ്യഘട്ടത്തില്‍ ആളുകളെ ഫോണിലൂടെ വിളിച്ച് നിങ്ങള്‍ക്ക് വന്‍തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കും. പിന്നീട് ഇവരില്‍ നിന്ന് ബാങ്കിങ് അകൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും അതുപയോഗിച്ച് പണം തട്ടിയെടുക്കുകയും ചെയ്യുമത്രെ.
സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
photo courtesy:Times of Oman




