ആര്‍ജെ രാജേഷിനെ കൊല്ലാനുള്ള ക്വട്ടേഷന്‍ ഖത്തറില്‍ നിന്ന്? വിനയായത് പ്രവാസി യുവതിയുമായുള്ള ബന്ധം

തിരു:  ഗായകനും റേഡിയോ ജോക്കിയുമായ രാജേഷ് കുമാറിന്റെ കൊലപാതകത്തിന് പിന്നിലെ ആളുകളെ കുറിച്ച് പോലീസിന് കൂടതല്‍ വിവരങ്ങള്‍ ലഭിച്ചു. ഖത്തര്‍ മലയാളിയായ യുവതിയുമായി ഉണ്ടായിരുന്ന അടുപ്പമാണ് രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചെതെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍.

ഖത്തറിലെ ആലപ്പുഴക്കാരിയായ യുവതി രാജേഷുമായി പരിചയമുണ്ടെന്നും തന്റെ ഭര്‍ത്താവിന് കൊലയില്‍ പങ്കുള്ളതായി സംശയിക്കുന്നതായി പോലീസിനോട് സമ്മതിച്ചതായും സൂചനയുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ച ആറ്റിങ്ങലിന് സമീപത്തുവെച്ചാണ് രാജേഷിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഈ സമയത്ത് രാജേഷ് ഖത്തറിലുള്ള ഒരു സ്ത്രീസുഹൃത്തുമായി സംസാരിക്കുയായിരുന്നെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസിന് മൊഴിനല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ആ വഴിക്ക് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ ഇടയാക്കിയത്. ഫോണിലൂടെ നിലവിളി കേട്ടുവെന്നും ആ വിവരം താന്‍ മറ്റൊരു സുഹൃത്തിനെ വിവരമറിയിച്ചത് താനാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

നേരത്തെ രാജേഷ് ഖത്തറില്‍ ജോലി ചെയ്തിരുന്നു. ആ സമയം രാജേഷ് വിവാഹിതയായ ഒരു യുവതിയുമായി അടുപ്പം പുലര്‍ത്തിയിരുന്നെന്നും, ഇത് അവരുടെ വിവാഹബന്ധം പിരിയുന്നതില്‍ വരെയെത്തിയെന്നും പോലീസ് വിവരം ലഭിച്ചു. ഇവരും ഭര്‍ത്താവും നടത്തിപ്പോന്ന ബിസിനസ്സ് തകര്‍ച്ചക്കും ഇത് കാരണമായി . ഈ ബന്ധം തകര്‍ത്തതിലുള്ള പ്രതികാരമായി രാജേഷിനെ കൊലചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയതാവാം എന്ന നിഗമനത്തിലാണ് പോലീസ്.

ഈ കേസില്‍ ഇതുവരെ മുന്ന് പേരെ പോലീസ് കസ്‌ററഡിയിലെടുത്തു. കൊലയാളി സംഘം സഞ്ചരിച്ച ചുവന്ന സ്വിഫ്റ്റ് കാറും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top