ഐഎസ്സില്‍ ചേര്‍ന്ന 4 മലയാളികള്‍ കൊല്ലപ്പെട്ടു

ദില്ലി: കാസര്‍കോട് നിന്ന് ഐഎസ്സില്‍ ചേര്‍ന്ന മലയാളികളില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. പടന്ന, തൃക്കരിപ്പൂര്‍ സ്വദേശികളാണ് മരിച്ചത്. പടന്ന സ്വദേശികളായ ഷിഹാസ്, ഭാര്യ അജ്മല ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാര്‍ എന്നിവരാണ് മരിച്ചത്.

ഒരുമാസം മുന്‍പ് നടന്ന അമേരിക്കന്‍ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. കേന്ദ്ര ഏജന്‍സിയായ എന്‍ഐഎയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയവരെ കുറിച്ച് എന്‍ഐഎ അന്വേഷണം നത്തിവരികയാണ്.

Share news
error: Content is protected !!
Scroll to Top