മ ലിറ്റററി കഥാ പുരസ്‌കാരം സുഭാഷ് ഒട്ടുംപുറത്തിന്

യൂത്ത് ലീഗ് മലപ്പുറത്ത് നടത്തിയ മ ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചറല്‍ ഫെസ്റ്റിവലിനോട് അനബന്ധിച്ച് പ്രഖ്യാപിച്ച മ ലിറ്റററി കഥാ പുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സുഭാഷ് ഒട്ടുംപുറത്തിന്റെ പ്രതിവിഷം എന്ന കഥാസമാഹാരത്തിന് അര്‍ഹമായി. പതിനായിരം രൂപയും ഫലകവുമാണ് അവാര്‍ഡ്.

അന്തിമയങ്ങിയതിനുശേഷം, പ്രതിവിഷം, അതിരൂപ, ജിന്ന്, കവിത, ഒരിക്കലൊരു ഗ്രാമത്തില്‍, ഉഭയജീവിയുടെ ആത്മകഥ, പാഴ്‌ച്ചെടികളുടെ പൂന്തോട്ടം എന്നിങ്ങനെ എട്ട് ചെറുകഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ താനൂരില്‍, ഒട്ടുംപുറം എന്ന ഗ്രാമത്തില്‍ ജനിച്ച സുഭാഷ് തിരിച്ചു കിട്ടിയ പുഴ, ഒരേ കടലിലെ കപ്പലുകള്‍ തുടങ്ങിയ കഥാസമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top